വെള്ളത്തെ എണ്ണി ഉപയോഗിക്കുക. വെള്ളമില്ലാതെ ഈ ലോകത്തു മനുഷ്യ ജീവിതം സാധ്യമല്ലെന്നു എല്ലാവര്ക്കും അറിയാം.പക്ഷെ അമിതമായ ഉപയോഗം പലയിടത്തും യദേഷ്ടം കാണാം.വെള്ളം കളയാതിരിക്കലും വെള്ളം ഉത്പാദിപ്പിക്കുന്നതിനു തുല്യമാണ്.ദാഹിച്ചു വലഞ്ഞവന് ഓരോ തുള്ളിയായി ഹൃദയത്തിൽ എത്തുമ്പോഴാണ് അതിന്റെ നിർവൃതി മനസ്സിലാവുക. ഓരോ തുള്ളിയും ഓരോ അന്നവും നൽകി കൂടെയുള്ള ലോക മനുഷ്യരെ നില നില്പിനുള്ള വേദി ഒരുക്കി കൊടുക്കുക. അവർ ഓരോത്തരും മറ്റുള്ളവർക്ക് വേണ്ടിയും അത്ഭുങ്ങൾ നെയ്തെടുക്കട്ടെ.അങ്ങനെ ലോകത്തെ ആനന്ദകരമായി ജീവിക്കാനുള്ള വേദി ആക്കുക
Sunday, February 24, 2019
Thursday, February 21, 2019
യാത്രകളുടെ കാര്യത്തിൽ നമ്മൾ എപ്പോഴും ഒന്നിച്ചായിരുന്നു
ഒരേ വന്കരയിലെ രണ്ടു രാജ്യങ്ങളിൽ ആയിരുന്നുവെങ്കിലും യാത്രകളെ പറ്റി സംസാരിക്കാൻ തുടങ്ങിയാൽ നീണ്ടു നീണ്ടു പോകും.അതുപോലെ ഒന്നിച്ചെത്തി അലയാൻ തുടങ്ങിയാലും.ഒരു കാര്യത്തിലെ പരസ്പരം അസൂയ ഉണ്ടായിരുന്നുള്ളൂ. അവിടെ അവനും ഇവിടെ ഞാനും ഒന്നിച്ചല്ലാതെ പോകുന്ന യാത്രകളെ കുറിച്ച് മാത്രം.

വിദേശത്തെ ഏതോ ഒരു തെരുവിൽ ഇരുന്നു കുടിക്കുന്ന പ്രതീതിയുള്ള നമ്മുടെ നാട്ടിലെ സ്ഥലത്തു നിന്നുംപ്രഭാതത്തിലെ ഇളം സൂര്യ പ്രകാശത്തിൽ ,കണ്ണുകളിൽ അതെ തിളക്കമുള്ള യാത്ര ചെയ്യാനുള്ള കൊതി ഒരിക്കലും തീരാത്ത മനുഷ്യന്റെ കൂടെ കട്ടനടിച്ചപ്പോൾ
Subscribe to:
Posts (Atom)